സൂ​ര്യാ​ഘാ​തം: ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ശ്ര​മ​വേ​ള
Thursday, February 22, 2018 8:15 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എ.​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വി​റ​ക്കി.

പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വും ഉ​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വു​മാ​ണ് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പു​നഃ​ക്ര​മീ​ക​രി​ച്ച തൊ​ഴി​ൽ​സ​മ​യ​ത്തി​ന് ഏ​പ്രി​ൽ 30 വ​രെ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3000 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള സൂ​ര്യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത മേ​ഖ​ല​ക​ളെ ഈ ​ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.