സുപ്രീം കോടതിയിൽ ജഡ്ജിമാർ തമ്മിൽ വീണ്ടും അഭിപ്രായ ഭിന്നത
Thursday, February 22, 2018 3:20 PM IST
ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം സുപ്രീം കോടതിയിൽ ജഡ്ജിമാർ തമ്മിൽ വീണ്ടും അഭിപ്രായ ഭിന്നത. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്‍റെ വിധി മറ്റൊരു ബെഞ്ച് റദ്ദാക്കിയതാണ് ഭിന്നതയ്ക്ക് കാരണം. ഭൂമി ഏറ്റെടുക്കുന്ന കേസിനെ ചൊല്ലി ജസ്റ്റീസ് മദൻ ബി. ലോക്കൂർ, ജസ്റ്റീസ് അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ചുകൾ തമ്മിലാണ് തർക്കമുണ്ടായത്.

വിഷയത്തിൽ തീരുമാനമെടുക്കാൻ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ചീഫ് ജസ്റ്റീസിനോട് അഭ്യർഥിക്കുകയും ചെയ്തു. നേരത്തേ, കൊളീജിയത്തിനെതിരായ പ്രതിഷേധമായി നാല് ജഡ്ജിമാർ കോടതിയിൽനിന്നിറങ്ങി വാർത്താസമ്മേളനം വിളിച്ചത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.