ലോ​ക പ്ര​ശ​സ്ത സു​വി​ശേ​ഷ പ്രാസംഗികൻ ബി​ല്ലി ഗ്ര​ഹാം അ​ന്ത​രി​ച്ചു
Wednesday, February 21, 2018 7:08 PM IST
വാ​ഷിം​ഗ്ട​ൺ: ലോ​ക പ്ര​ശ​സ്ത സു​വി​ശേ​ഷ പ്ര​സം​ഗ​ക​ന്‍ ബി​ല്ലി ഗ്ര​ഹാം (99) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നോ​ർ​ത്ത് ക​രോ​ളി​ന‍​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​നാ​യി​രു​ന്നു ബി​ല്ലി ഗ്ര​ഹാം. പ​ല അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ ദൗ​ത്യ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ത്തി​ൽ ക്രി​സ്തു​മ​ത​ത്തി​ന്‍റെ പ്ര​ചാ​ര​ക​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 1954 ൽ ​ല​ണ്ട​നി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ ദൗ​ത്യം ആ​രം​ഭി​ക്കു​ന്ന​ത്. 210 ദ​ശ​ല​ക്ഷം ആ​ളു​ക​ളോ​ട് അ​ദ്ദേ​ഹം സു​വി​ശേ​ഷം പ്ര​സം​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​തി​നാ​റാം വ​യ​സി​ൽ ഒ​രു യാ​ത്ര​യി​ൽ സു​വി​ശേ​ഷ​ക​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ബി​ല്ലി ഗ്ര​ഹാ​മി​നെ ക്രി​സ്ത്യാ​നി​യാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.