പ്ര​തി​ഷേ​ധം ഫ​ലി​ച്ചു; റെ​യി​ൽ​വെ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്തി
Monday, February 19, 2018 10:57 PM IST
ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളം ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി റെ​യി​ൽ​വെ പി​ൻ​വ​ലി​ച്ചു. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​മ്പോ​ൾ മ​ല​യാ​ള ഭാ​ഷ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വെ​ബ്സൈ​റ്റ് പ​രി​ഷ്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തു​വ​രെ മ​ല​യാ​ള ഭാ​ഷ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വാ​തെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കു തി​രു​ത്തു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കി.

റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​ത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​ച്ചി​രു​ന്നു. മ​ല​യാ​ള​ഭാ​ഷ​യോ​ടും കേ​ര​ള​ത്തി​ലെ മൂ​ന്ന​ര​ക്കോ​ടി വ​രു​ന്ന ജ​ന​ങ്ങ​ളോ​ടു​മു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ല​യാ​ളം ഒ​ഴി​വാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​നി​ട​യാ​ക്കും. റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി ഒ​രു​ത​ര​ത്തി​ലും നീ​തി​ക​രി​ക്കാ​നാ​വി​ല്ല. മ​ല​യാ​ളി​ക​ളു​ടെ ജോ​ലി​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന വി​വാ​ദ തീ​രു​മാ​നം അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ റെ​യി​ൽ​വെ ത​യാ​റാ​ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.