മ​ഹി​ള​ക​ളെ ന​യി​ക്കാ​ൻ ല​തി​ക; നി​യ​മ​നം ന​ൽ​കി​യ​ത് രാ​ഹു​ൽ
Monday, February 19, 2018 7:15 PM IST
ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് വ​ടം​വ​ലി​ക്കൊ​ടു​വി​ൽ ല​തി​ക സു​ഭാ​ഷി​നു ന​റു​ക്കു​വീ​ണു. പു​തി​യ മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യി ല​തി​ക സു​ഭാ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ല​തി​ക സു​ഭാ​ഷി​നു ചു​മ​ത​ല ന​ൽ​കി​യ​ത്. നി​ല​വി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ല​തി​ക സു​ഭാ​ഷ്.

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ഞ്ചു പേ​രി​ൽ​നി​ന്നാ​ണ് ഐ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ല​തി​ക​യെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ല​തി​ക​യെ​ക്കൂ​ടാ​തെ അ​ഡ്വ. ഫാ​ത്തി​മ റോ​ഷ​ൻ (മ​ല​പ്പു​റം), എ​റ​ണാ​കു​ളം ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ശാ സ​നി​ൽ, എ​റ​ണാ​കു​ളം ഡി​സി​സി സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യാ​ണ് അ​ഭി​മു​ഖ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ സം​സ്ഥാ​ന മ​ഹി​ള​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യെ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ദേ​ശീ​യ മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ്ര​ഖ്യാ​പി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ വ​ടം​വ​ലി​ക്കി​ട​യി​ൽ ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലു​ള്ള പ്ര​യാ​സം വ്യ​ക്ത​മാ​ക്കി ദേ​ശീ​യ മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സു​സ്മി​ത​ദേ​വി സെ​ൻ തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​ക്ക് വി​ടു​ക​യാ​യി​രു​ന്നു. തീ​രു​മാ​നം പൂ​ർ​ണ​മാ​യും രാ​ഹു​ലി​ന് വി​ട്ടു​കൊ​ടു​ത്ത സു​സ്മി​ത അ​ഞ്ചു പേ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലും പങ്കെ​ടു​ത്തി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.