ഗു​ജ​റാ​ത്തി​ൽ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി
Monday, February 19, 2018 5:59 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. 75 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 47 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ബി​ജെ​പി സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് 59 മു​നി​സി​പ്പാ​ലി​റ്റി​ക​ളാ​യി​രു​ന്നു.

എ​ന്നാ​ൽ‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ന്ന​പോ​ൽ കോ​ൺ​ഗ്ര​സ് നി​ല​മെ​ച്ച​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സിന് 16 മു​നി​സി​പ്പാ​ലി​റ്റി​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ 11 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഒ​രു പാ​ർ​ട്ടി​ക്കും​ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 64.4 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്. രാ​ജ്കോ​ട്ടാ​ണ് (50.17) ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ട​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത് (76.67) ഡാ​ഹോ​ദി​ലും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.