എം​ജി വി​സി നി​യ​മ​നം: മ​തി​യാ​യ യോ​ഗ്യ​ത​ക​ൾ ഉ​ണ്ടെ​ന്ന് ബാ​ബു സെ​ബാ​സ്റ്റ്യ​ൻ
Monday, February 19, 2018 3:36 PM IST
കോ​ട്ട​യം: തനിക്ക് യു​ജി​സി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് ഡോ. ബാ​ബു സെ​ബാ​സ്റ്റ്യ​ൻ. യു​ജി​സി​യു​ടെ പ്ര​തി​നി​ധി​ക​ൾ​ പങ്കെടുത്ത ക​മ്മി​റ്റി​യാ​ണ് യോ​ഗ്യ​ത പ​രി​ശോ​ധി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് സെ​ന​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​തും നി​യ​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി പ​ഠി​ച്ച​ശേ​ഷം നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബാ​ബു സെ​ബാ​സ്റ്റ്യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എംജി സർവകലാശാല വെെ​സ് ചാ​ൻ​സി​ല​റാ​യി​രു​ന്ന ബാ​ബു സെ​ബ​സ്റ്റ്യ​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി ഇ​ന്ന് റ​ദ്ദാ​ക്കി​യി​രു​ന്നു.

പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ത്ത് വ​ർ​ഷം പ്ര​ഫ​സ​റാ​യി​രി​ക്ക​ണ​മെ​ന്ന യു​ജി​സി ച​ട്ടം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​തി​ലും സ​മി​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.