എരുമേലിയിൽ നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Monday, February 19, 2018 3:20 PM IST
എരുമേലി: മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപത്ത് തന്നെയാണ് അപകടം. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.