സ്വകാര്യ ബസ് സമരം: ബസുകൾ പിടിച്ചെടുക്കാൻ സർക്കാരിനെ നിർബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി
Monday, February 19, 2018 8:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.