മ​ലേ​ഷ്യ​യി​ൽ കേ​ബി​ള്‍ കാ​റി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, February 19, 2018 8:04 AM IST
ക്വാ​ലാ​ല​ന്പൂ​ർ: മ​ലേ​ഷ്യ​യി​ൽ വ​ട​ക്ക​ൻ റി​സോ​ർ​ട്ട് ദ്വീ​പാ​യ ലാം​ഗ്ക്വാ​വി​യി​ൽ കേ​ബി​ൾ കാ​റു​ക​ളി​ൽ കു​ടു​ങ്ങി​യ നൂ​റോ​ളം യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​റു​ക​ൾ നി​ന്ന് പോ​വാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം യാ​ത്ര​ക്കാ​ർ​ കാ​റു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു.

മ​ച്ചിം​ഗ്ചാം​ഗ് മ​ല മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൾ കാ​ർ സ​ർ​വീ​സാ​ണ് ത​ട​സ​പ്പെ​ട്ട​ത്. പ​ന്ത്ര​ണ്ടം​ഗ സാ​ങ്കേ​തി​ക വി​ദ്ഗ്ധ സം​ഘ​മെ​ത്തി​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദ്വീ​പി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 706 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കേ​ബി​ൾ കാ​ർ സ​ർ​വീ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.