സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും; എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത​യി​ൽ കേ​ജ​രി​വാ​ൾ
Sunday, January 21, 2018 10:52 PM IST
ന്യൂ​ഡ​ൽ​ഹി: 20 ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ളെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യാ​ലും സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെ​ന്നും ഏ​റ്റ​വും ഒ​ടു​വി​ൽ സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കെ​ട്ടി​ച്ച​മ​ച്ച കേ​സു​ക​ൾ കൊ​ണ്ടു​വ​രു​ന്നു. എ​ന്നെ ല​ക്ഷ്യം​വ​ച്ച് സി​ബി​ഐ റെ​യ്ഡു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ദൈ​വം ന​മു​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ത്- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​പ​ഞ്ച​ത്തി​ലെ ദൃ​ശ്യ​വും അ​ദൃ​ശ്യ​വു​മാ​യ ശ​ക്തി​ക​ൾ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്നും ഒ​ടു​വി​ൽ സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും കേ​ജ​രി​വാ​ൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്ട്ര​പ​തി ഞാ​യ​റാ​ഴ്ച ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം 46 ആ​യി ചു​രു​ങ്ങി. 70 അം​ഗ നി​യ​മ​സ​ഭ​യി​ൽ എ​എ​പി​ക്ക് 66 എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. 20 പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ (35) ഏ​റെ​മു​ന്നി​ലു​ള്ള കേ​ജ​രി​വാ​ളി​നു ത​ത്കാ​ലം ഭ​ര​ണം ന​ഷ്ട​മാ​കി​ല്ല. കോ​ട​തി​യി​ൽ​നി​ന്ന് ആം ​ആ​ദ്മി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 20 സീ​റ്റു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങും.

2015 മാ​ർ​ച്ച് 13ന് ​സം​സ്ഥാ​ന ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ആം ​ആ​ദ്മി സ​ർ​ക്കാ​ർ എം​എ​എ​ൽ​എ​മാ​രെ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​ന നി​ർ​ദേ​ശി​ക്കു​ന്ന​ത​നു​സ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ലോ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലോ അം​ഗ​മാ​യി​ട്ടു​ള്ള​വ​ർ ആ​നു​കൂ​ല്യം പ​റ്റു​ന്ന മ​റ്റു സ​ർ​ക്കാ​ർ പ​ദ​വി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ല.

ഈ ​നി​യ​മ​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് പ​ട്ടേ​ൽ ക​ത്തു ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.