രാ​ഷ്ട്ര​പ​തി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം, ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി: എ​എ​പി
Sunday, January 21, 2018 7:26 PM IST
ന്യൂ​ഡ​ൽ​ഹി: എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ രാ​ഷ്ട്ര​പ​തി​യു​ടെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി. 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ശി​പാ​ർ​ശ​യി​ൽ ഒ​പ്പു​വ​ച്ച രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നീ​ക്ക​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി. രാ​ഷ്ട്ര​പ​തി​യു​ടെ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​നി പ്ര​തീ​ക്ഷ​ക​ൾ കോ​ട​തി​യി​ലാ​ണെ​ന്നും അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​യ മ​ദ​ൻ​ലാ​ൽ പ​റ​ഞ്ഞു.

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്ട്ര​പ​തി ഞാ​യ​റാ​ഴ്ച ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം 46 ആ​യി ചു​രു​ങ്ങി. 70 അം​ഗ നി​യ​മ​സ​ഭ​യി​ൽ എ​എ​പി​ക്ക് 66 എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. 20 പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ (35) ഏ​റെ​മു​ന്നി​ലു​ള്ള കേ​ജ​രി​വാ​ളി​നു ത​ത്കാ​ലം ഭ​ര​ണം ന​ഷ്ട​മാ​കി​ല്ല. കോ​ട​തി​യി​ൽ​നി​ന്ന് ആം ​ആ​ദ്മി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 20 സീ​റ്റു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങും.

2015 മാ​ർ​ച്ച് 13ന് ​സം​സ്ഥാ​ന ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ആം ​ആ​ദ്മി സ​ർ​ക്കാ​ർ എം​എ​എ​ൽ​എ​മാ​രെ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​ന നി​ർ​ദേ​ശി​ക്കു​ന്ന​ത​നു​സ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ലോ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലോ അം​ഗ​മാ​യി​ട്ടു​ള്ള​വ​ർ ആ​നു​കൂ​ല്യം പ​റ്റു​ന്ന മ​റ്റു സ​ർ​ക്കാ​ർ പ​ദ​വി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ പാ​ടി​ല്ല.

ഈ ​നി​യ​മ​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് പ​ട്ടേ​ൽ ക​ത്തു ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.