എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ
Sunday, January 21, 2018 5:11 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളു​ക​ൾ. ജോ​ലി​യി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ഗോ​പ​കു​മാ​ർ ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊബേഷനറി എ​സ്ഐ ഗോ​പ​കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് ഗോ​പ​കു​മാ​ർ.

ശ​നി​യാ​ഴ്ച​യാ​ണ് ഗോ​പ​കു​മാ​ർ നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ഗോ​പ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.