എ​എ​പി എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു
Sunday, January 21, 2018 4:23 PM IST
ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജരിവാളിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടി. ഇരട്ടപ്പദവി വഹിക്കുന്ന ഡൽഹി സർക്കാരിലെ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരുടെ എണ്ണം 46 ആയി ചുരുങ്ങി.

70 അംഗ നിയമസഭയിൽ ആം ആദ്മിക്കു 66 എംഎൽഎമാർ ഉണ്ടായിരുന്നു. 20 പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയതോടെ കേവല ഭൂരിപക്ഷത്തേക്കാൾ (35) ഏറെമുന്നിലുള്ള കേജരിവാളിനു ഭരണം നഷ്ടമാകില്ല. കോടതിയിൽനിന്ന് ആം ആദ്മിക്ക് അനുകൂലമായി വിധിയുണ്ടായില്ലെങ്കിൽ 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും.

2015 മാർച്ച് 13ന് സംസ്ഥാന ഭരണം സുഗമമാക്കാൻ ആം ആദ്മി സർക്കാർ 21 എംഎഎൽഎമാരെ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. പഞ്ചാബിൽ മത്സരിക്കാനായി ഒരു എംഎൽഎ രാജിവച്ചു. ഭരണഘടന നിർദേശിക്കുന്നതനുസരിച്ച് പാർലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവർ ആനുകൂല്യം പറ്റുന്ന മറ്റു സർക്കാർ പദവികളിൽ ജോലി ചെയ്യാൻ പാടില്ല. ഈ നിയമനങ്ങൾ ചോദ്യം ചെയ്തു രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജിക്ക് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് പട്ടേൽ കത്തു നൽകിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകി. ഇതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.