സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂണ്‍ ജോഷിക്ക് രാജസ്ഥാനിൽ വൻ സുരക്ഷ
Sunday, January 21, 2018 2:55 PM IST
ജയ്പൂർ: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) അധ്യക്ഷൻ പ്രസൂണ്‍ ജോഷിക്ക് സുരക്ഷ നൽകുമെന്ന് രാജസ്ഥാൻ സർക്കാർ. ജോഷിക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് ആഭ്യന്തരമന്ത്രി ഗുലാം ചന്ദ് കടാരി അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ചുമലയാണെന്നും രാജസ്ഥാനിൽ ജോഷിക്ക് യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഞ്ജയ് ലീല ബൻസാലിയുടെ ചിത്രമായ പദ്മാവതിന്‍റെ റിലീസിനോട് അനുബന്ധിച്ചാണ് പ്രസൂണ്‍ ജോഷിക്ക് സുരക്ഷ നൽകുന്നത്. പദ്മാവതിന് പ്രദര്‍ശനാനുമതി നല്‍കിയ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ സുഖ്‌ദേവ് സിംഗ് പറഞ്ഞിരുന്നു.

ചിത്രത്തിന്‍റെ പ്രദർശനത്തിനെതിരെ കർണി സേന ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടർന്നു രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്നു സഞ്ജയ് നൽകിയ ഹർജിയിൽ സംസ്ഥാനങ്ങളുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.