കൈയാങ്കളിക്കേസ് പിൻവലിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് ചെന്നിത്തല
Sunday, January 21, 2018 2:30 PM IST
തിരുവനന്തപുരം: കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിക്കേസ് പിൻവലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിൻവലിച്ചാൽ ജനാധിപത്യത്തോടുള്ള അവഹേളനമാകുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ഗവർണർ പോലും കേരളത്തിലെ സമാധാനത്തെക്കുറിച്ച് പറയാൻ നിർബന്ധിതനായി. കെ.എം. മാണിക്ക് വേണമെങ്കിൽ യുഡിഎഫിലേക്ക് തിരികെ വരാമെന്നും ചെന്നിത്തല പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.