പാക് വെടിവയ്പ്: പരിക്കേറ്റ ജവാൻ മരിച്ചു
Sunday, January 21, 2018 11:04 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ ജവാൻ മരിച്ചു. ചന്ദൻ കുമാർ റായ് ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടായ പാക് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് സൈനികനു പരിക്കേറ്റത്.

കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ നൂറിലധികം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.