സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഖഗെൻ ദാസ് അന്തരിച്ചു
Sunday, January 21, 2018 10:01 AM IST
കോൽക്കത്ത: ത്രിപുരയിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എംപിയുമായ ഖഗെൻ ദാസ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോൽക്കത്തയിൽവച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

2002 മുതൽ 2014 വരെ ലോക്സഭാ അംഗമായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനായാണ് ഖഗെൻ ദാസ് കോൽക്കത്തയിയിൽ എത്തിയിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.