കെ​എ​സ്‌​യു മു​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റി​നു ത​ട​വു​ശി​ക്ഷ
Saturday, January 20, 2018 9:33 PM IST
വൈ​പ്പി​ൻ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ കെ​എ​സ്‌​യു മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി​ക്കു ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ആ​റു വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് 2009ൽ ​ഞാ​റ​ക്ക​ൽ പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണു ശി​ക്ഷ.

മൂ​ന്നു വ​കു​പ്പു​ക​ളി​ൽ ആ​റു​മാ​സം ക​ഠി​ന ത​ട​വും 3,000 രൂ​പ പി​ഴ​യും മ​റ്റ് മൂ​ന്ന് വ​കു​പ്പു​ക​ളി​ൽ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും 3,000 രൂ​പ പി​ഴ​യു​മാ​ണു വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം വെ​റും ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ശി​ക്ഷ​ക​ൾ ഒ​റ്റ​ക്കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.