വി​ദ്യാ​ർ​ഥി​ക​ളെ ത​രം​തി​രി​ച്ചാൽ ക​ർ​ശ​ന ന​ട​പ​ടി: പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ
Saturday, January 20, 2018 9:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ത​രം​തി​രി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ചി​ല പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ, ​ബി, സി, ​ഡി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ത​രം​തി​രി​ക്കു​ന്ന​താ​യും പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും ഇ​ത്ത​രം ത​രം​തി​രി​ക്ക​ൽ ന​ട​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഏ​തെ​ങ്കി​ലും സ്കൂ​ളു​ക​ളി​ൽ ഈ ​നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി ത​രം​തി​രി​വു​ക​ൾ ന​ട​ക്കു​ന്ന​താ​യി കാ​ണു​ന്ന​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട പ്ര​ഥ​മ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.