രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്നു ഗ​വ​ർ​ണ​ർ
Saturday, January 20, 2018 9:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു തു​ട​രു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ചു ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​രു​ന്ന​തു സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്നു നി​ശാ​ന്ധി നൃ​ത്തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ത​ന്നെ ഏ​റെ അ​സ്വ​സ്ഥ​നാ​ക്കി. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ മി​ക​ച്ച​തും അ​ഴി​മ​തി കു​റ​വു​ള്ള​തും ക്ര​മ​സ​മാ​ധാ​ന പാ​ല​ത്തി​ൽ പ്ര​ശം​സ​നീ​യ​വു​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ള​തു​മാ​യ സം​സ്ഥാ​ന​ത്താ​ണ് ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മി​ക്ക​ണം. ത​ങ്ങ​ളു​ടെ അ​ണി​ക​ളെ അ​ക്ര​മ​ത്തി​ന്‍റെ പാ​ത​യി​ൽ നി​ന്നു മാ​റ്റി, സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വം പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.