പ​ദ്മാ​വ​തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി അ​ക്ഷ​യ് കു​മാ​റും; പാ​ഡ്മാ​ൻ റി​ലീ​സ് നീ​ട്ടി
Friday, January 19, 2018 11:21 PM IST
മും​ബൈ: പ​ദ്മാ​വ​ത് വി​വാ​ദ​ത്തി​ൽ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ക്കു പി​ന്തു​ണ​യു​മാ​യി ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ. ത​ന്‍റെ പു​തി​യ ചി​ത്രം പാ​ഡ്മാ​ന്‍റെ റി​ലീ​സ് നീ​ട്ടി​വ​ച്ചാ​ണ് അ​ക്ഷ​യ് കു​മാ​ർ ബ​ൻ​സാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം 26ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​കും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. അ​ക്ഷ​യ് കു​മാ​ർ, രാ​ധി​ക ആ​പ്തെ, സോ​നം ക​പൂ​ർ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ർ.​ബാ​ൽ​കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പാ​ഡ്മാ​ൻ.

മും​ബൈ​യി​ൽ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് അ​ക്ഷ​യ് കു​മാ​ർ പാ​ഡ്മാ​ൻ റി​ലീ​സ് നീ​ട്ടി​യ വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്മാ​വ​ത് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബാ​ൻ​സാ​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ അ​ക്ഷ​യ് കു​മാ​റി​ന്‍റെ പ​ത്ര​സ​മ്മേ​ള​നം.

പ​ദ്മാ​വ​തും പാ​ഡ്മാ​നും ഒ​രേ​ദി​വ​സം റി​ലീ​സ് ചെ​യ്യാ​നു​ള്ള തീ​രു​മാ​നം മാ​റ്റു​ക​യാ​ണെ​ന്നും പ​ദ്മാ​വ​ത് ഒ​റ്റ​യ്ക്കു തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ക്ഷ​യ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ത​ന്‍റെ ചി​ത്ര​ത്തേ​ക്കാ​ളേ​റെ ബ​ൻ​സാ​ലി​യു​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യേ​ണ്ട​താ​ണ് ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യ​മെ​ന്നും അ​ക്ഷ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ര​ജ്പു​ത് ക​ർ​ണി സേ​ന​യു​ടെ അ​നാ​വ​ശ്യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞ ചി​ത്ര​മാ​ണ് 190 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ​ദ്മാ​വ​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ക​ർ​ണി സേ​ന​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ത് നീ​ട്ടു​ക​യാ​യി​രു​ന്നു. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ങ്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ണി സേ​ന.

ഇ​തി​നി​ടെ, മ​ധ്യ​പ്ര​ദേ​ശ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ പ​ദ്മാ​വ​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി നീ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നു സ​ർ​ക്കാ​രു​ക​ൾ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.