കു​തി​ര "ഇ​ട​ഞ്ഞു’; പോ​പ്മൊ​ബീ​ൽ വി​ട്ടു പു​റ​ത്തി​റ​ങ്ങി മാ​ർ​പാ​പ്പ
Friday, January 19, 2018 9:57 PM IST
സാ​ന്‍റി​യാ​ഗോ: വാ​ഹ​ന​വ്യൂ​ഹ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന കു​തി​ര​യു​ടെ പു​റ​ത്തു​നി​ന്നു വീ​ണ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ പോ​പ്മൊ​ബീ​ൽ വി​ട്ട് പു​റ​ത്തി​റ​ങ്ങി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ക​ഴി​ഞ്ഞ ദി​വ​സം ചി​ലി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പോ​പ്മൊ​ബീ​ലി​ൽ സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. ഇ​തി​നി​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന കു​തി​ര​ഭ​ട​ൻ​മാ​രു​ടെ വ്യൂ​ഹ​ത്തി​ലെ ഒ​രു കു​തി​ര, പു​റ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഇ​ട​ഞ്ഞ് താ​ഴെ​യി​ട്ടു. പോ​പ്മൊ​ബീ​ലി​ൽ ഇ​ടി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ നി​ല​ത്തു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ മാ​ർ​പാ​പ്പ സു​ര​ക്ഷ അ​വ​ഗ​ണി​ച്ച് പോ​പ്മൊ​ബീ​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി, നി​ല​ത്തു​വീ​ണു പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​മീ​പ​മെ​ത്തി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ള്ളി​ൽ ആം​ബു​ല​ൻ​സ് എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​യെ മാ​റ്റി​യ​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ വാ​ഹ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പി​ന്നീ​ട് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ലാ​റ്റി​ന​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ലി, പെ​റു രാ​ജ്യ​ങ്ങ​ൾ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.