അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം
Friday, January 19, 2018 12:33 PM IST
മൗണ്ട് മോംഗനുയി: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദുർബലരായ സിംബാബ് വയെ 10 വിക്കറ്റിനാണ് ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ ആറ് പോയിന്‍റുമായി ഇന്ത്യ ഒന്നാമതെത്തി. രണ്ടു വിജയങ്ങൾ നേടി നാല് പോയിന്‍റ് സ്വന്തമാക്കിയ ഓസ്ട്രേലിയയും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ് വെയുടെ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. 36 റണ്‍സ് മിൽട്ടണ്‍ സൂന്പയാണ് ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി അനുകുൾ റോയി നാല് വിക്കറ്റ് വീഴ്ത്തി.

ചെറിയ വിജയലക്ഷ്യമായതിനാൽ ഓപ്പണിംഗ് ജോഡി മാറിയാണ് ഇന്ത്യ ബാറ്റിംഗിനെത്തിയതെങ്കിലും ആക്രമണത്തിന് കുറവൊന്നും സംഭവിച്ചില്ല. സുബ്മാൻ ഗിൽ (90), ഹാർവിക് ദേശായി (56) എന്നിവർ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 59 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പടെയാണ് ഗിൽ 90 റണ്‍സ് അടിച്ചത്. 21.4 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഗിൽ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.