പദ്മാവത് വിവാദം: സെൻസർ ബോർഡ് തലവനെ രാജസ്ഥാനിൽ കാലുത്താൻ അനുവദിക്കില്ലെന്ന് കർണി സേന
Friday, January 19, 2018 11:59 AM IST
ജയ്പൂർ: പദ്മാവത് വിവാദം കത്തിപ്പടരുന്നതിനിടെ സെൻസർബോർഡ് തലവൻ പ്രസൂൺ ജോഷിയെ രാജസ്ഥാനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് രജപുത്ര കർണിസേന. സേന നേതാക്കളിൽ ഒരാളയ സുഖ്ദേവ് സിംഗാണ് ഈ വിവരം അറിയിച്ചത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ഹാ​റി​ൽ ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ വ്യാഴാഴ്ച തി​യ​റ്റ​ർ ത​ക​ർ​ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ, ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിന്‍റെ തലവനു നേരെ സേന തിരിഞ്ഞിരിക്കുന്നത്. നേരത്തെ, ചിത്രത്തിനുള്ള വി​ല​ക്ക് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​യിരുന്നു ക​ർ​ണി സേ​ന മു​സ​ഫ​ർ​പൂ​രി​ൽ തി​യ​റ്റ​ർ ത​ക​ർ​ത്ത​ത്. ചിത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തിയറ്ററുകൾ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ര​ജ്പു​ത് സം​ഘ​ട​നാ ത​ല​വ​ൻ ലോ​കേ​ന്ദ്ര സിം​ഗ് ക​ൽ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വി​വാ​ദ​ങ്ങ​ൾ​ കത്തുന്നതിനിടെ ജ​നു​വ​രി 25ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം വി​ല​ക്കി​യ​ത്. നേ​ര​ത്തെ, ക​ർ​ണി സേ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ൾ ചി​ത്ര​ത്തി​ന്‍റെ പേ​ര് "പ​ദ്മാ​വ​തി' എ​ന്ന​തി​ൽ​നി​ന്നു "പ​ദ്മാ​വ​തി​'ലേ​ക്കു മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു. അ​തേ​സ​മ​യം, പേ​ര് മാ​റ്റി​യാ​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ണി സേ​ന.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.