സുപ്രീംകോടതി പ്രതിസന്ധി: ഇടഞ്ഞ ജഡ്ജിമാരുടെ ആവശ്യങ്ങളിൽ തീരുമാനം അടുത്തയാഴ്ചയുണ്ടായേക്കും
Friday, January 19, 2018 8:35 AM IST
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. തങ്ങൾക്ക് അനുകൂലമായി ചീഫ് ജസ്റ്റീസ് വാർത്താസമ്മേളനം നടത്തണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം.

വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജിമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവരുമായി വ്യാഴാഴ്ച കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ചീഫ് ജസ്റ്റീസ് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലും തങ്ങളുടെ ആവശ്യങ്ങളിൽ ജഡ്ജിമാർ ഉറച്ചുനിന്നതായാണ് വിവരം.

അതേസമയം, സുപ്രീംകോടതിയിലെ തർക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോരുന്നതിൽ ജഡ്ജിമാർ കടുത്ത അമർഷത്തിലാണ്. ചീഫ് ജസ്റ്റീസിന് ഇതു സംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. നിർണായക യോഗങ്ങളിലെ വിവരങ്ങൾ പോലും ചോരുന്നുവെന്നും പരാതിയിൽ പറയുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.