ഗോവയിൽ അമോണിയം ഗ്യാസ് ടാങ്കർ ചോർന്നു; നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു
Friday, January 19, 2018 8:10 AM IST
പനാജി: ഗോവയിൽ അമോണിയ വാതകം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 2.45നാണ് ടാങ്കർ മറിഞ്ഞത്.

അപകടത്തെ തുടർന്ന് ടാങ്കറിൽനിന്ന് ചോർന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടൻതന്നെ സമീപപ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. വിഷവാതകം നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.