ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി അ​മ്മ​യാ​കാ​ൻ പോ​കു​ന്നു
Friday, January 19, 2018 7:18 AM IST
ക്രൈ​സ്റ്റ് ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡേ​ൺ അ​മ്മ​യാ​കാ​ൻ പോ​കു​ന്നു. താ​നും പ​ങ്കാ​ളി ക്ലാ​ർ​ക്ക് ഗെ​ഫോ​ർ​ഡും മാ​താ​പി​താ​ക്ക​ളാ​കാ​ൻ പോ​കു​ന്നു​വെ​ന്ന വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ണി​ൽ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ർ​ഡേ​ൺ പ​റ​ഞ്ഞു. ഇ​തോ​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഹെ​ല​ൻ ക്ലാ​ർ​ക്ക്, ബി​ൽ ഇം​ഗ്ലീ​ഷ് അ​ട​ക്കം നി​ര​വ​ധി പേ​രു​ടെ ആ​ശം​സ​ക​ൾ ഒ​ഴു​കി​യെ​ത്തി.

ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മു​പ്പ​ത്തേ​ഴു​കാ​രി​യാ​യ ആ​ർ​ഡേ​ൺ. പ​ത്തു വ​ർ​ഷം ഭ​രി​ച്ച നാ​ഷ​ണ​ൽ പാ​ർ​ട്ടി​ക്കു സെ​പ്റ്റം​ബ​ർ 23-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്‌​ട​മാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു വ​ന്ന ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യി ആ​ർ​ഡേ​ൺ വ​ന്ന​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് ഫ​സ്റ്റും ഗ്രീ​ൻ പാ​ർ​ട്ടി​യും പി​ന്തു​ണ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തി​ന് ‌ആ​റു ദി​വ​സം മു​ന്പാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗ​ർ​ഭ​കാ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന ആ​ദ്യ സ്ത്രീ​യ​ല്ല താ​ൻ. അ​നേ​കം സ്ത്രീ​ക​ൾ ഗ​ർ​ഭ​കാ​ല​ത്ത് ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ അ​ഭാ​വ​ത്തി​ൽ ഫ​സ്റ്റ് പാ​ർ​ട്ടി നേ​താ​വ് വി​ൻ​സ്റ്റ​ൻ പീ​റ്റേ​ഴ്സ് ആ​ക്ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ആ​ർ​ഡേ​ൺ പ​റ​ഞ്ഞു.

1990ൽ ​ബെ​ന​സീ​ർ ഭൂ​ട്ടോ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​ഹി​ക്കു​ന്പോ​ഴാ​ണ് മ​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.