പദ്മാവത് പ്രദർശനം: കർണി സേന ബിഹാറിൽ തിയറ്റർ തകർത്തു
Thursday, January 18, 2018 11:12 PM IST
പാ​റ്റ്ന: വി​വാ​ദ ചി​ത്രം പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ഹാ​റി​ൽ ക​ർ​ണി സേ​ന പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​ർ ത​ക​ർ​ത്തു. പ​ദ്മാ​വ​തി​ന് നാ​ലു സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ക​ർ​ണി സേ​ന മു​സ​ഫ​ർ​പൂ​രി​ൽ തി​യ​റ്റ​ർ ത​ക​ർ​ത്ത​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ തി​യ​റ്റ​റി​ലെ പോ​സ്റ്റ​റു​ക​ൾ വ​ലി​ച്ചു​കീ​റു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

ബി​ഹാ​റി​ലെ ഭൂ​രി​പ​ക്ഷം തി​യ​റ്റ​റു​ക​ളും പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ലെ ഒ​രു തി​യ​റ്റ​ർ മാ​ത്ര​മാ​ണ് പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ന്നേ​റ്റി​രി​ക്കു​ന്ന​ത്. ബി​ഹാ​റി​ൽ മു​സ​ഫ​ർ​പൂ​രി​നു പു​റ​മേ മ​റ്റി​ട​ങ്ങ​ളി​ലും ക​ർ​ണി സേ​ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തി​യ​റ്റ​റു​ക​ൾ പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ര​ജ്പു​ത് സം​ഘ​ട​നാ ത​ല​വ​ൻ ലോ​കേ​ന്ദ്ര സിം​ഗ് ക​ൽ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​ന് ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് എ​ന്നീ ബി​ജെ​പി ഭ​രി​ക്കു​ന്ന നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ ചി​ത്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. ക്ര​മ​സ​മ​ധാ​ന​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും ചി​ത്രം വി​ല​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജ​നു​വ​രി 25ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ചി​ത്ര​ത്തി​ൻ​റെ പ്ര​ദ​ർ​ശ​നം വി​ല​ക്കി​യ​ത്. നേ​ര​ത്തെ, ക​ർ​ണി സേ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ൾ ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​ൽ​നി​ന്നു പ​ദ്മാ​വ​തി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രു​ന്നു. അ​തേ​സ​മ​യം, പേ​ര് മാ​റ്റി​യാ​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ണി സേ​ന.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.