ജി​എ​സ്ടി: 29 ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി
Thursday, January 18, 2018 7:37 PM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) യി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ യോ​ഗം പി​രി​ഞ്ഞു.

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​യു​ണ്ടാ​യി. കേ​ര​ള​ത്തി​ന്‍റെ എ​തി​ർ​പ്പ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ഇ​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​തെ നീ​ട്ടി​വ​ച്ചു. 29 ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​ണ് ഇ​ന്നു ചേ​ർ​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ പ്ര​ധാ​ന തീ​രു​മാ​നം.

ഇ ​വൈ സം​വി​ധാ​നം മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കും. അ​ടു​ത്ത കൗ​ണ്‍​സി​ല്‍ യോ​ഗം പ​ത്ത് ദി​വ​സ​ത്തി​ന​കം ചേ​രും. പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല എ​ന്നി​വ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.