കൗ​മാ​ര​ക്കാ​ര​നെ കൊ​ന്നു​ക​ത്തി​ച്ച കേ​സി​ൽ അ​മ്മ​യെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു
Thursday, January 18, 2018 5:52 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റം സ​മ്മ​തി​ച്ച അ​മ്മ​യെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. കൊ​ട്ടി​യ​ത്തെ വീ​ട്ടി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​നു ബ​ല​പ്ര​യോ​ഗം ന​ട​ത്തേ​ണ്ടി​വ​ന്നു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കു​ട്ടി​യു​ടെ മാ​താ​വ് ജ​യ​മോ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ത​നി​ക്ക് മാ​ത്ര​മെ പ​ങ്കു​ള്ളു​വെ​ന്ന് ജ​യ​മോ​ൾ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്നു​ണ്ട്. ഈ ​വാ​ക്കു​ക​ൾ പോ​ലീ​സ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ല. ജ​യ​മോ​ൾ​ക്ക് ഒ​റ്റ​യ്ക്ക് കൊ​ല​പാ​ത​കം ന​ട​ത്തി മൃ​ത​ശ​രീ​രം വെ​ട്ടി​മു​റി​ച്ച് ക​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​മ്മ​യും മ​ക​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണോ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

കു​രീ​പ്പ​ള്ളി നെ​ടു​ന്പ​ന​കാ​ട്ടൂ​ർ മേ​ലേ ഭാ​ഗം ജോ​ബ് ഭ​വ​നി​ൽ ജോ​ബി​ന്‍റെ​യും ജ​യ​യു​ടെ​യും മ​ക​നാ​യ ജി​ത്തു ജോ​ബി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ണ്ട​റ എം​ജി​ഡി ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജി​ത്തു​വി​നെ ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യി​രു​ന്നു.

സ്കെ​യി​ൽ വാ​ങ്ങാ​ൻ അ​ന്പ​തു രൂ​പ​യും വാ​ങ്ങി ക​ട​യി​ലേ​ക്ക് പോ​യ ജി​ത്തു തി​രി​ച്ചു വ​ന്നി​ല്ലെ​ന്നാ​ണ് മാ​താ​വ് ജ​യ നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. അ​ടു​ത്ത ദി​വ​സം കു​ട്ടി​യു​ടെ പി​താ​വ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും ഏ​ക​ദേ​ശം ഇ​രു​നൂ​റു മീ​റ്റ​ർ അ​ക​ലെ കു​ട്ടി​യു​ടെ പി​താ​വ് ജോ​ബി​ന്‍റെ കു​ടും​ബ വീ​ടി​ന​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ മ​ര​ച്ചീ​നി കൃ​ഷി തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ഒ​രു കാ​ൽ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലും മ​റ്റൊ​രു കാ​ൽ വെ​ട്ടേ​റ്റു തൂ​ങ്ങി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റു നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ടി​ന് സ​മീ​പം തീ ​ക​ത്തി​ച്ച​തി​ന്‍റെ അ​ട​യാ​ള​വും ജ​യ​മോ​ളു​ടെ കൈ​യി​ൽ ക​ണ്ട പൊ​ള്ളി​യ പാ​ടും പോ​ലീ​സി​ന് സം​ശ​യം ജ​നി​പ്പി​ച്ചു. തു​ട​ർ​ന്ന് മാ​താ​വി​നോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

വീ​ടി​നു പ​രി​സ​ര​ത്തെ മ​തി​ലി​നോ​ടു ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ ചെ​രു​പ്പു​ക​ൾ ജി​ത്തു​വി​ന്‍റെ​താ​ണെ​ന്നും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് വെ​ട്ടു​ക​ത്തി​യും ക​ണ്ടെ​ടു​ത്തു. അ​തേ​സ​മ​യം മൃ​ത​ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​നി​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​യു​ള്ള ശ്ര​മം രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​വി​ടെ​യോ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ച ശേ​ഷം വീ​ടി​നു സ​മീ​പം കൊ​ണ്ടു​വ​ന്ന് ഇ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് തു​ട​ക്ക​ത്തി​ൽ സം​ശ​യി​ച്ച​ത്. എ​ന്നാ​ൽ ക​ത്തി​യും മ​റ്റും ക​ണ്ടെ​ത്തി​യ​തോ​ടെ കൊ​ല​ന​ട​ന്ന​തും വീ​ടി​ന് സ​മീ​പം ത​ന്നെ​യാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.