ശ്രീജിവിന്‍റെ കസ്റ്റഡി മരണം: പോലീസിനെതിരേ സർക്കാർ ഹൈക്കോടതിയിൽ
Thursday, January 18, 2018 4:48 PM IST
കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന്‍റെ സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുന്നത് നേരത്തെ ഹൈക്കോതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ചോദ്യം ചെയ്താണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്റ്റേ നീക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ അനുവാദം നൽകണമെന്നുമാണ് സർക്കാരിന്‍റെ ആവശ്യം.

ശ്രീജിത്തിന്‍റെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം രണ്ടു വർഷം പിന്നിട്ടിട്ടും ഒരു ചലനവുണ്ടാക്കിയിരുന്നില്ല. ഒടുവിൽ സോഷ്യൽ മീഡിയയിൽ വലിയ കാന്പയിനായി വിഷയം ഉയർന്നു വന്നതോടെയാണ് വിഷയത്തിന് വാർത്താ പ്രാധാന്യം ലഭിച്ചത്. പിന്നാലെ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെട്ടു. കഴിഞ്ഞ ദിവസം ശ്രീജിത്തിനെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പോലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.