യുപിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്കു കുത്തേറ്റു: ആറാം ക്ലാസ് വിദ്യാർഥിനി പിടിയിൽ
Thursday, January 18, 2018 4:24 PM IST
ലക്നോ: ഉത്തർപ്രദേശിലെ ത്രിവേണി നഗറിലുള്ള ബ്രൈറ്റ്ലാൻഡ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്കു കുത്തേറ്റു. ഒന്നാം ക്ലാസ് വിദ്യാർഥിയായ ഹൃതിക് ശർമയ്ക്കാണ് കുത്തേറ്റത്. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹൃതിക്കിനെ കുത്തിയതെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. രക്തം വാർന്ന നിലയിൽ സ്കൂളിലെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്.

നെറ്റിയിലും വയറിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂൾ നേരത്തെ വിടുന്നതിനുവേണ്ടിയാണ് വിദ്യാർഥിനി ഹൃതിക്കിനെ കുത്തിയതെന്നാണ് സൂചന. ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് വിദ്യാർഥിനി ഹൃതികിന്‍റെ വിളിച്ചുകൊണ്ടുപോയത്. പിന്നീട് ശുചിമുറിൽവച്ചു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചിത്രം ഹൃതിക് തിരിച്ചറിഞ്ഞു. വിദ്യാർഥിനിയെ ജുവനൈൽ ജസ്റ്റീസിനു മുന്നിൽ ഹാജരാകുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റു ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ലക്നോ എസ്എസ്പി ദീപക് കുമാർ അറിയിച്ചു. ഹൃതികിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.