അണ്ടർ-19 ലോകകപ്പ്: ഇംഗ്ലണ്ട് ക്വാർട്ടറിൽ
Thursday, January 18, 2018 4:22 PM IST
ക്വീൻസ്ടൗണ്‍: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറിൽ 175 റണ്‍സിന് ഓൾ ഒൗട്ടായി. ഇംഗ്ലണ്ട് 29.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

സെഞ്ചുറി (പുറത്താകാതെ 102) നേടിയ നായകൻ ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. 48 റണ്‍സോടെ യുവാൻ വുഡ്സ് നായകന് കൂട്ടായി നിന്നു. 49/3 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഒത്തുചേർന്ന് വിജയതീരത്ത് എത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ നാല് ബാറ്റ്സ്മാൻമാർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അഞ്ചാമനായി ക്രീസിലെത്തിയ ആഫിഫ് ഹൊസൈൻ നേടിയ അർധ സെഞ്ചുറിയാണ് (63) അവരെ കരകയറ്റിയത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.