അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു: പാക് വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു
Thursday, January 18, 2018 3:08 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അർണിയായിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു. പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ അർണിയായിൽ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. നേരത്തെ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് ബുധനാഴ്ച രാത്രി പാക്കിസ്ഥാൻ അർണിയായിലും ആർ.എസ്. പുരയിലും വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും ഇന്ത്യൻ വെടിവയ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാൻ ആരോപിച്ചു. വെടിവയ്പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായും പാക്കിസ്ഥാൻ വ്യക്തമാക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.