ഒ​ളി​മ്പി​ക്‌​സ് മ​ഞ്ഞു​രു​ക്കി; കൊ​റി​യ​ക​ൾ ഒ​രു​കൊ​ടി​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കും
Wednesday, January 17, 2018 11:07 PM IST
സോ​ള്‍: അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍ ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ക​ൾ ഒ​രു​കൊ​ടി​ക്കീ​ഴി​ൽ അ​ണി​നി​ര​ക്കും. ഒ​ളി​മ്പി​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ന​ട​ക്കു​ന്ന മാ​ര്‍​ച്ച് പാ​സ്റ്റി​ലാ​ണ് ഇ​രു​കൊ​റി​യ​ക​ളു​ടേ​യും അ​ത്‌​ല​റ്റു​ക​ൾ ഒ​റ്റ​ക്കൊ​ടി​ക്കു കീ​ഴി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. 2000-ലെ ​സി​ഡ്‌​നി ഒ​ളി​മ്പി​ക്‌​സ്, 2004-ലെ ​ഏ​ഥ​ന്‍​സ് ഒ​ളി​മ്പി​ക്‌​സ്, 2006-ല്‍ ​ടൂ​റി​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ളി​ല്‍ ഇ​രു​കൊ​റി​യ​ക​ളും സം​യു​ക്ത മാ​ര്‍​ച്ച്പാ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​രു​കൊ​റി​യ​ക​ളു​ടേ​യും വ​നി​താ താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി വ​നി​താ ഐ​സ് ഹോ​ക്കി ടീ​മി​ന് രൂ​പം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് കൊ​റി​യ​ക​ൾ ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

വി​ദേ​ശ​കാ​ര്യ-​ന​യ​ത​ന്ത്ര-​സൈ​നി​ക​മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ പ​ൻ​മു​ൻ​ജോ​മി​ലാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ഉ​ത്ത​ര​കൊ​റി​യ​യി​ലെ പ്യോം​ഗ്യാം​ഗി​ലാ​ണ് ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സ് ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.