ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു 216 റണ്‍സ് വിജയലക്ഷ്യം
Sunday, December 17, 2017 3:25 AM IST
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു 216 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ കുൽദീപ് യാദവും യുവേന്ദ്ര ചഹലും ചേർന്ന് 215ന് പുറത്താക്കി. 95 റണ്‍സ് നേടിയ ഉപുൽ തരംഗയുടെ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 82 പന്തിൽനിന്നാണ് തരംഗ 95 റണ്‍സ് നേടിയത്.

ശ്രീലങ്കയ്ക്കുവേണ്ടി ഗുണതിലക(13), സമരവിക്രമ(42), എയ്ഞ്ചലോ മാത്യൂസ്(17), അസേല ഗുണരക്ത(17) റണ്‍സ് വീതവും നേടി.

ഇന്ത്യയ്ക്കായി കുൽദീപ് യാദവും യുവേന്ദ്ര ചഹലും മൂന്നു വിക്കറ്റുകൾ വീതം നേടി. ഹാർദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റുകൾ വീതവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.