സത്നയിൽ കാരൾ സംഘത്തെ ആക്രമിച്ച സംഭവം: ഒരാൾ പിടിയിൽ
Sunday, December 17, 2017 12:55 AM IST
സത്ന: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് ആഘോഷ സംഘത്തിനുനേരെ ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. വികാസ് ശുക്ല എന്ന പതിനെട്ടുകാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സത്ന സെന്‍റ് എഫ്രേം സെമിനാരിയിൽനിന്നു ഗ്രാമത്തിൽ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാൻ പോയ സംഘത്തെ നിർബന്ധിത മതപരിവർത്തകരെന്ന് ആരോപിച്ച് ബജ്‌രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചത്. തുടർന്നു പോലീസിനെ വിളിച്ചുവരുത്തി വൈദികരും വൈദിക വിദ്യാർഥികളും അടങ്ങിയ സംഘത്തെ പോലീസിനു കൈമാറുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ് കസ്റ്റഡിയിലായ വൈദികരെ സന്ദർശിക്കാനെത്തിയവരുടെ കാർ അക്രമികൾ കത്തിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.