ഓഖി: ഗോവൻ തീരംവരെ തെരച്ചിൽ വ്യാപിപ്പിക്കുന്നു
Sunday, December 17, 2017 12:22 AM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി കൊച്ചി മുതൽ ഗോവൻ തീരംവരെ തെരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് ബോട്ടുടമകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സം​സ്ഥാ​ന​ത്ത് 300 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.