നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; മൂ​ന്നു​പേ​ർ മ​രി​ച്ചു
Saturday, December 16, 2017 10:14 AM IST
മു​ക്കം: പെ​രു​വ​യ​ലി​ൽ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ച് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ പെ​രു​വ​യ​ൽ എ​ള​വ​ന ശി​വ​ദാ​സ​ൻ (59), ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പാ​ലാ​ഴി ക​ള​ത്തി​ൽ​താ​ഴം ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ദി​പി​ൻ (27), സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന താ​ത്തൂ​ർ പൊ​യി​ൽ പൂ​മം​ഗ​ല​ത്ത് സു​ഗ​ത​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ മാ​വൂ​ർ കോ​ഴി​ക്കോ​ട് റോ​ഡി​ൽ പെ​രു​വ​യ​ൽ അ​ങ്ങാ​ടി​ക്കു​തൊ​ട്ടു​മു​മ്പ് പെ​ൻ​ഷ​ൻ ഭ​വ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പെ​രു​വ​യ​ൽ ഭാ​ഗ​ത്തേ​ക്ക് മി​നി മെ​റ്റ​ലു​മാ​യി പോ​കു​ന്ന ടി​പ്പ​ർ അ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലും തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന സൈ​ക്കി​ളി​ലും ബു​ള്ള​റ്റ് ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തെ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ ടി​പ്പ​ർ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ത്താ​ണ് നി​ന്ന​ത്.

അ​ടി​യി​ൽ കു​ടു​ങ്ങി​യ ദി​പി​നെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൊ​ണ്ടു​വ​ന്ന് ടി​പ്പ​ർ മ​റി​ച്ചി​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ദി​പി​നും ശി​വ​ദാ​സ​നും ത​ൽ​ക്ഷ​ണം മ​രി​ച്ചു. ച​ന്ദ്രി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.