മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പം: യു​പി മ​ന്ത്രി​ക്കും ബി​ജെ​പി എം​എ​ൽ​എ​യ്ക്കും ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്
Saturday, December 16, 2017 8:01 AM IST
ല​ക്നോ: മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി സു​രേ​ഷ് റാ​ണ, ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ സം​ഗീ​ത് സോം, ​ഉ​മേ​ഷ് മാ​ലി​ക് എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. മു​സാ​ഫ​ർ​ന​ഗ​ർ അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് മ​ധു ഗു​പ്ത​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യ​മില്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​വ​ർ ജ​നു​വ​രി 19 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

എം​എ​ൽ​എ​മാ​രെ​യും മ​ന്ത്രി​യേ​യും വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന് നേ​ര​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യു​പി സ​ർ​ക്കാ​രി​നോ​ട് അ​നു​മ​തി തേ​ടി​യി​രു​ന്നു. സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2013 ഓ​ഗ​സ്റ്റ് അ​വ​സാ​നം മു​സാ​ഫ​ർ​ന​ഗ​റി​ലൊ​രു യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച പ്ര​തി​ക​ൾ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വ​ർ​ഗീ​യ ക​ലാ​പ​ത്തി​ൽ അ​റു​പ​തി​ലേ​റേ പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഏ​ക​ദേ​ശം നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.