സി​നി​മ ഇ​പ്പോ​ഴും നാ​യ​ക​ന്‍റേ​തു ത​ന്നെ: ജൂ​ഹി ചൗ​ള
Saturday, December 16, 2017 7:38 AM IST
ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ജൂ​ഹി ചൗ​ള. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​തം ത​ന്നെ​യാ​ണ്. ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളി​ലും നാ​യ​ക​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ത്ത​ര​ത്തി​ലും നാ​യ​ക​നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും സൈ​സ് സീ​റോ ഫ്രെ​യ്മു​ക​ളും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​യെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ഷോ ​ബി​സി​ന​സി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും മാ​റാ​തെ അ​ങ്ങ​നെ​ത​ന്നെ നി​ൽ​ക്കു​ക​യാ​ണെ​ന്നും മു​ൻ മി​സ് ഇ​ന്ത്യ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.