അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ല​ഭി​ച്ച​ത് 80,000 കോ​ടി: അ​ണ്ണാ ഹ​സാ​രെ
Friday, December 15, 2017 12:22 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​രെ രം​ഗ​ത്ത്. എ​ൻ​ഡി​എ​യു​ടെ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ഴി​മ​തി​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് 80,000 കോ​ടി രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഫോ​ർ​ബ​സ് മാ​ഗ​സി​നി​ലെ സ​ർ​വെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ദി സ​ർ​ക്കാ​രി​നെ ഹ​സാ​രെ ആ​ക്ര​മി​ച്ച​ത്. താ​ൻ ഇ​ക്കാ​ര്യം ആ​രോ​പി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ ഫ​ലം ഫോ​ർ​ബ​സ് മാ​ഗ​സി​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി താ​ൻ നി​ശ​ബ്ദ​നാ​യി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ അ​വ​ർ​ക്ക് സ​മ​യം ന​ൽ​ക​ണം. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​ർ​ക്കെ​തി​രാ​യി സം​സാ​രി​ക്കാ​ൻ സ​മ​യം വ​ന്നി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ ജ​ൻ ലോ​ക്പാ​ൽ നി​യ​മ​ത്തി​നു വേ​ണ്ടി സ​മ​രം ആ​രം​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.