രാജ്യാന്തര ചലച്ചിത്ര മേള: വാജിബിന് സുവർണ ചകോരം
Friday, December 15, 2017 8:38 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​രം ആ​ൻ​മാ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത പ​ല​സ്തീ​ൻ ചി​ത്രം വാ​ജി​ബ് അ​ർ​ഹ​മാ​യി. 15 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മി​ക​ച്ച സം​വി​ധാ​യി​ക​യ്ക്കു​ള്ള ര​ജ​ത​ച​കോ​രം താ​യ്‌​ല​ൻ​ഡ് സം​വി​ധാ​യി​ക അ​നു​ച ബൂ​ന്യ​വ​ത​ന ക​ര​സ്ഥ​മാ​ക്കി. മ​ലി​ല ദ് ​ഫെ​യ​ർ​വ​ൽ ഫ്ല​വ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ച​യെ ര​ജ​ത​ച​കോ​രം തേ​ടി​യെ​ത്തി​യ​ത്.

മ​ല​യാ​ള ചി​ത്ര​മാ​യ ഏ​ദ​ൻ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജു സു​രേ​ന്ദ്ര​നാ​ണ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യി​ക​നു​ള്ള ര​ജ​ത ച​കോ​രം. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി പു​ര​സ്കാ​ര​വും മി​ക​ച്ച ഏ​ഷ്യ​ൻ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്കാ​ര​വും ബോ​ളി​വു​ഡ് ചി​ത്രം ന്യൂ​ട്ട​ൻ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള നെ​റ്റ്പാ​ക് പു​ര​സ്കാ​രം തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും നേ​ടി.

നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം റ​ഷ്യ​ൻ സം​വി​ധാ​യ​ക​ൻ അ​ല​ക്സാ​ണ്ട​ർ സൊ​കു​റോ​വി​ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ സ​മ്മാ​നി​ച്ചു.

ക​ണ്‍​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ്, റീ​സ്റ്റോ​ർ​ഡ് ക്ലാ​സി​ക്സ്, ക​ണ്ടം​പ​റ​റി മാ​സ്റ്റേ​ഴ്സ് ഇ​ൻ ഫോ​ക്ക​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 190 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.