സ്വർണ വിലയിൽ നേരിയ കുറവ്
Friday, December 15, 2017 1:39 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.

21,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.