ബി​ഹാ​ർ എ​ക്സി​റ്റ് പോ​ൾ ഓ​ർ​മ​യി​ല്ലേ: ബി​ജെ​പി​യെ ത​ള്ളി തേ​ജ​സ്വി യാ​ദ​വ്
Friday, December 15, 2017 1:34 AM IST
ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞു ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. 2015ലെ ​ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. എ​ന്നാ​ൽ നേ​ര്‍ വി​പ​രീ​ത​മാ​യി​രു​ന്നു അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ സാ​ധ്യ​ത​ക​ൾ ത​ള്ളാ​തെ തേ​ജ​സ്വി യാ​ദ​വ് ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

2015 ന​വം​ബ​റി​ൽ ന​ട​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​സ​ഖ്യം ബി​ജെ​പി​ക്കെ​തി​രെ വി​ജ​യം നേ​ടി​യി​രു​ന്നു. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് മ​ഹാ​സ​ഖ്യം വി​ജ​യി​ച്ച​ത്. എ​ക്‌​സി​റ്റ് പോ​ളി​ല്‍ ബി.​ജെ.​പി​ക്ക് 95 മു​ത​ൽ 155 സീ​റ്റു​ക​ള്‍ വ​രെ പ്ര​ഖ്യാ​പി​ച്ച സ​ർ​വേ​ക​ളു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ളെ കാ​ര്യ​മാ​യെ​ടു​ക്കേ​ണ്ടെ​ന്നും തേ​ജ​സ്വി യാ​ദ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

ഗു​ജ​റാ​ത്തി​ൽ അ​ധി​കാ​രം നി​ല നി​ർ​ത്തു​മെ​ങ്കി​ലും ബി​ജെ​പി​ക്ക് സീ​റ്റ് കു​റ​യു​മെ​ന്നും ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ജെ​പി തൂ​ത്തു​വാ​രു​മെ​ന്നു​മാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ 115 സീ​റ്റ് നേ​ടു​ക​യും പി​ന്നീ​ട് ആ​റു സ്വ​ത​ന്ത്ര​രെ പാ​ർ​ട്ടി​യി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്ത ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ പ്ര​വ​ചി​ക്കു​ന്ന​തു 110-ൽ ​താ​ഴെ സീ​റ്റാ​ണ്. 99 മു​ത​ൽ 146 വ​രെ സീ​റ്റ് ബി​ജെ​പി നേ​ടു​മെ​ന്നു വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.