പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശം: മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Friday, December 15, 2017 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ക്കി​സ്ഥാ​ൻ നേ​താ​ക്ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. ഇ​ന്നാം​ര​ഭി​ച്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി.

ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി, പാ​ക് സ്ഥാ​ന​പ​തി, പാ​ക്കി​സ്ഥാ​ന്‍റെ മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന് ന​രേ​ന്ദ്ര മോ​ദി ആ​രോ​പി​ച്ച​ത്. ഒ​ന്നെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശം ശ​രി​യാ​ണെ​ന്ന് സ​ർ​ക്കാ​ർ തെ​ളി​യി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മോ​ദി മാ​പ്പ് പ​റ‍​യ​ണ​മെ​ന്നും രാ​ജ്യ​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് ഉ​പ​നേ​താ​വ് ആ​ന​ന്ദ് ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി അ​ഞ്ചു വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം 14 ദി​വ​സം മാ​ത്ര​മാ​ക്കി വെ​ട്ടി​ച്ചു​രു​ക്കി​യ​തും വൈ​കി​പ്പി​ച്ച​തും അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തെ ബ​ഹ​ള​ത്തി​ലാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.