പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം
Thursday, December 14, 2017 10:10 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീതകാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കമാകും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്‍റെ പൊതുസ്വഭാവം നിർണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് ഫലമായിരിക്കും. മു​ത്ത​ലാ​ഖ് നി​രോ​ധ​നം അ​ട​ക്ക​മു​ള്ള വി​വാ​ദ ബി​ല്ലു​ക​ളും രാ​ഷ്‌ട്രീ​യ​വും ജാ​തീ​യ​വും മ​ത​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തെ ബ​ഹ​ള​ത്തി​ലാ​ക്കും.

സ​ർ​ക്കാ​രി​നെ​തി​രേ യോ​ജി​ച്ച് പ്ര​തി​രോ​ധ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്താ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചിരുന്നു. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, എ​ൻ​സി​പി, എ​സ്പി, ആ​ർ​ജെ​ഡി, സി​പി​എം, സി​പി​ഐ, നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ് സം​യു​ക്ത പോ​രി​ന് ധാ​ര​ണ​യാ​യ​ത്.

മ​ല​യാ​ളി​യാ​യ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​ന​വും രാ​ജ്യ​സ​ഭാം​ഗം ആ​യ​തി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​വു​മാ​ണി​ത്. അ​മി​ത് ഷാ​യ്ക്കും ക​ണ്ണ​ന്താ​ന​ത്തി​നും പാ​ർ​ല​മെ​ന്‍റ് അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള ആ​ദ്യ ഇ​ന്നിം​ഗ്സാ​ണ്. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം മ​രി​ച്ച എം​പി​മാ​രു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് സ​ഭ ഇ​ന്നു പി​രി​ഞ്ഞേ​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.