ആസാമിൽ ഏറ്റുമുട്ടൽ; ബോഡോലാന്‍റ് തീവ്രവാദി കൊല്ലപ്പെട്ടു
Thursday, December 14, 2017 6:38 PM IST
ഗുവാഹത്തി: ആസാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബോഡോലാന്‍റ് (എൻഡിഎഫ്ബി) തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കോക്രജാർ ജില്ലയിലെ ദം ബസാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിമുതൽ സുരക്ഷാസേന തെരച്ചിലിലായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.