ഓ​ഖി: ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
Thursday, December 14, 2017 1:41 AM IST
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ മ​രി​ച്ച ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം കൂ‌‌ടി തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്തി​നു കോ​സ്റ്റ​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​മാ​ണു തി​രി​ച്ച​റി​ഞ്ഞ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ് (48) ആ​ണു മ​രി​ച്ച​ത്.

ബുധനാഴ്ച ബ​ന്ധു​ക്ക​ളെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു മൃ​ത​ദേ​ഹം ബന്ധുക്കൾക്ക് വി​ട്ടു​കൊ​ടു​ക്കും. അ​തേ​സ​മ​യം, ഇ​നി​യും ആ​റ് മൃ​ത​ദേ​ഹങ്ങൾ കൂ​ടി തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.